Friday, August 15, 2008

സമാന്തരരേഖകള്‍




തീവണ്ടി തലശ്ശേരി സ്റ്റേഷനില്‍് നിന്നും നീങ്ങിത്തുടങ്ങി.കണ്ണൂരിലെക്കാണു പോകേണ്ടത്.ഇന്നു ഹര്‍ത്ത്താലായതിനാല്‍ ബസ്സ് ഇല്ല.പ്രൊജെക്ടിന്ടെ ആവശ്യത്തിനു വേണ്ടി എങ്ങനെയും കണ്ണൂര്‍ എത്തണം.ഒടുവില്‍ ട്രെയിനിനെ അഭയം പ്രാപിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ സിനിമയെപ്പറ്റിയുള്ള ചര്‍ച്ചയിലാണ്.കണ്ടല്‍ക്കാടുകളും പ്രകൃതിഭംഗിയും കണ്ണൂര്ഇനെ കൂടുതല്‍ സുന്ദരിയാക്കി.
റെയിലിന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുകയാണ് നിശ്ശബ്ദമായ റോഡ്. റെയിലും റോഡും കുറെ നേരം സമാന്തരമായിപ്പോയി .പിന്നെ എവിടെയോ വച്ച് അവ കണ്ടുമുട്ടി.തമ്മിലന്വേഷണങ്ങള്‍..റെയില്‍ ഒരു വഴിക്കും റോഡ് വേറൊരു വഴിക്കും കുറെ ദൂരം...പിന്നെയും സമാന്തരമായി കുറച്ചു ദൂരം....കണ്ടുമുട്ടല്‍...ഒടുവില്‍ വഴിപിരിയല്‍.....ജീവിതം പോലെ...ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുന്നു....വേര്‍പിരിയുന്നു....മുറിയുന്നു...വീണ്ടും ബന്ധിക്കപ്പെടുന്നു....ചിലപ്പോള്‍ പൊട്ടിത്തകരലുകള്‍....പൊട്ടിക്കാരച്ച്ചിലുകള്‍...എന്നെന്നെക്കായുള്ള നഷ്ടപ്പെടലുകള്‍..ഉള്ളില്‍ തീക്കനലുകള്‍...മധുരനൊമ്പരങ്ങള്‍...
തമ്മിലറിയാതെ സമാന്തരമായിപ്പോയിരുന്ന രണ്ടുപേര്‍ കണ്ടുമുട്ടുന്നു,പരിചയപ്പെടുന്നു കൂട്ടുകാരാവുന്നു...ഒടുവില്‍ വേര്‍പിരിയുന്നു.വീണ്ടും കാണുമോ എന്നറിയാതെ.....ചിലപ്പോള്‍ കണ്ടില്ലെന്നു വരാം....അല്ലെങ്കില്‍ കണ്ടെന്നു വരാം.ജീവിതം-അര്‍ത്ഥശൂന്യമായ എന്തോ ഒന്ന്.അവിടെ പയ്യാരം കാണിച്ചു ജീവിച്ചു പോരുന്ന ജീവജാലങ്ങള്‍....ജീവിതത്തിന്റെ അര്‍ത്ഥശൂന്യത....??

ചിന്തകള് ‍കാടുകയറി.തീവണ്ടി സ്റ്റേഷനില്‍ നിര്‍ത്തി.ആരോ തൊട്ടു വിളിക്കുംബോഴാണ് അറിയുന്നത്.വീണ്ടും തിരക്കുകളിലേക്ക്....ചുട്ടുപൊള്ളുന്ന റോഡിലൂടെ,ആള്‍ത്ത്തിരക്കിലൂടെ...ഒന്നുമറിയാതെ ഒഴുക്കിനനുസരിച്ച്... അര്‍ത്ഥശൂന്യമായ ലോകത്തിലൂടെ....എന്തിനോ വേണ്ടി................

23 comments:

  1. ജീവിതം പലപ്പോഴും അര്‍ഥശൂന്യമായി തോന്നാറുണ്ട്.
    നല്ല കൂട്ടുകാരെ ഫോണ്‍ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും,
    ടി.വി.കണ്ടും, യാത്രകള്‍ ചെയ്തും ആസ്വാദ്യകരമാക്കാന്‍ ശ്രമിക്കു.
    എഴുത്തു നന്നായിട്ടുണ്ട്.

    ReplyDelete
  2. ജീവിതം പലപ്പോഴും അര്‍ഥശൂന്യമായി തോന്നാറുണ്ട്.
    നല്ല കൂട്ടുകാരെ ഫോണ്‍ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും,
    ടി.വി.കണ്ടും, യാത്രകള്‍ ചെയ്തും ആസ്വാദ്യകരമാക്കാന്‍ ശ്രമിക്കു.
    എഴുത്തു നന്നായിട്ടുണ്ട്.

    ReplyDelete
  3. ജീവിതം പലപ്പോഴും അര്‍ഥശൂന്യമായി തോന്നാറുണ്ട്.
    നല്ല കൂട്ടുകാരെ ഫോണ്‍ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും,
    ടി.വി.കണ്ടും, യാത്രകള്‍ ചെയ്തും ആസ്വാദ്യകരമാക്കാന്‍ ശ്രമിക്കു.
    എഴുത്തു നന്നായിട്ടുണ്ട്.

    ReplyDelete
  4. ചിന്തകള്‍ വളരെ ശരി തന്നെ.

    ഒരു യാത്രയ്ക്കിടയില്‍ എവിടെ നിന്നൊക്കെയോ വന്ന് ഒരുമിച്ചു ചേര്‍ന്ന് കുറേ ദൂരം ഒരുമിച്ച് യാത്ര ചെയ്ത് പെട്ടെന്ന് ഒരിടത്തു വച്ച് പിരിഞ്ഞ് വേര്‍പെട്ടു പോകുന്നതു പോലെയാണ് മിക്ക സൌഹൃദങ്ങളും...

    എങ്കിലും, ഒരിയ്ക്കല്‍ വേര്‍പിരിയേണ്ടി വരും എന്നറിഞ്ഞു കൊണ്ടു തന്നെ സൌഹൃദങ്ങളെ നാം ഒരുപാട് സ്നേഹിയ്ക്കുന്നതെന്തു കൊണ്ടായിരിയ്ക്കും?

    ReplyDelete
  5. Something Missing in your life OR something is going to miss.
    Naa.?

    Good thoughts
    :-)
    Upasana

    ReplyDelete
  6. എത്ര നല്ല ചിന്തകള്‍

    ReplyDelete
  7. ഒരിക്കലും ചുവടുറപ്പിക്കാത്ത സൌഹൃദം.......

    ReplyDelete
  8. കണ്ടുമുട്ടുന്നു,പരിചയപ്പെടുന്നു കൂട്ടുകാരാവുന്നു...ഒടുവില്‍ വേര്‍പിരിയുന്നു.വീണ്ടും കാണുമോ എന്നറിയാതെ.....ചിലപ്പോള്‍ കണ്ടില്ലെന്നു വരാം....അല്ലെങ്കില്‍ കണ്ടെന്നു വരാം.ജീവിതം-അര്‍ത്ഥശൂന്യമായ എന്തോ ഒന്ന്.അവിടെ പയ്യാരം കാണിച്ചു ജീവിച്ചു പോരുന്ന ജീവജാലങ്ങള്‍....ജീവിതത്തിന്റെ അര്‍ത്ഥശൂന്യത....??

    വളരെ നല്ല ചിന്ത.... വഴിയാത്രകളില്‍ ഓര്‍മ്മകളുടെ കാണാതുരുത്തിലേക്ക് വലിച്ചെറിഞ്ഞ മുഖങ്ങളെ വീണ്ടുമൊന്ന് ഓര്‍ത്തെടുക്കാന്‍ നല്ല രസമാണ്‍...

    ആശസകള്‍

    ReplyDelete
  9. എന്തിനധികം ഒരു ക്ലാസില്‍, പലവര്‍ഷങ്ങള്‍ ഒരുമിച്ചു ചെലവഴിച്ച്‌ ഒരിക്കലും പിരിയാനാവില്ലെന്നു കരുതിയവര്‍ പോലും തിരക്കുകള്‍ക്കിടയില്‍ ചിതറിപ്പോവുന്നു. അപ്പോള്‍.... ഒരു യാത്രക്കിടെ മാത്രം കണ്ടുമുട്ടുന്നവരോ...ഓര്‍മകള്‍ നൊമ്പരങ്ങളായി പുനര്‍ജനിക്കുകയാണ്‌. അപര്‍ണയുടെ പോസ്‌റ്റിലൂടെ..
    എഴുതുക ഇനിയുമേറെ

    ReplyDelete
  10. ചില മുഖങ്ങള്‍...നാം ഇനിയൊരിക്കലും കാണാത്തവ....എവിടെയൊക്കെയോ അവര്‍ ജീവിക്കും....പിന്നെ ഒരു നാള്‍ അവര്‍ യാത്രാമൊഴി ചൊല്ലും....നാം അറിയാതെ....

    ReplyDelete
  11. അപര്‍ണ, മനോഹരമായിരിക്കുന്നു, ആശംസകൾ

    ReplyDelete
  12. നല്ല എഴുത്ത്!!!
    ആശംസകള്‍....
    നന്ദി,
    മണല്‍ക്കിനാവിലെത്തിയതിനും അഭിപ്രായമറിയിച്ചതിനും

    ReplyDelete
  13. തലശ്ര്ശേരികകാര്ക്ക് തലശ്ശേരി എന്നും ഒരു വികാരമാണ് .......
    അതെ വികാരത്തോടെ കൂടി പറയട്ടെ ഒരു പാടു നന്ദി .........
    വീണ്ടും തലശ്ശേരിയുടെ അല്ലെങ്ങില്‍ എന്നെ എന്റെ ഭൂത കാലത്തിലേക്ക് കൊണ്ടു പോയതിനു .................
    തലശ്ശേരിയില്‍ നിന്നു കണ്ണൂര്‍ പോയത് പോലെ ...........

    ഇന്നിയും പ്രതീഷികട്ടെ

    ReplyDelete
  14. കുമാരന്‍,ശ്രീ,ഉപാസന//upasana,sapna ചേച്ചി,നരിക്കുന്നന്‍,സ്പന്ദനം,ശിവ,വരവൂരാന്‍,അനൂപ് തിരുവല്ല,രഞ്ജിത്ത് ചെമ്മാട്,MyDreams......
    ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരായിരം നന്ദി......

    ReplyDelete
  15. അപര്‍ണ്ണ ,
    ഒരു തരത്തില്‍ പറഞാല്‍ നമ്മളും അത് പോലെ തന്നെ അല്ലെ........
    എന്തിനോ വേണ്ടി അങ്ങനെ.............

    നന്നായിരിക്കുന്നു .....
    ശങ്കര്‍

    ReplyDelete
  16. അര്‍ത്ഥശൂന്യമായ ജീവിതം, അര്‍ത്ഥശൂന്യമായ ലോകം..
    ???
    അത്രയ്ക്ക് അര്‍ത്ഥ ശൂന്യമാണോ ഈ ജീവിതം? ലോകം?
    എനിക്ക് യോജിക്കാനാവുന്നില്ല.

    ReplyDelete
  17. റെയിലിന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുകയാണ് നിശ്ശബ്ദമായ റോഡ്. റെയിലും റോഡും കുറെ നേരം സമാന്തരമായിപ്പോയി .പിന്നെ എവിടെയോ വച്ച് അവ കണ്ടുമുട്ടി.തമ്മിലന്വേഷണങ്ങള്‍..റെയില്‍ ഒരു വഴിക്കും റോഡ് വേറൊരു വഴിക്കും കുറെ ദൂരം...പിന്നെയും സമാന്തരമായി കുറച്ചു ദൂരം....കണ്ടുമുട്ടല്‍...ഒടുവില്‍ വഴിപിരിയല്‍.....ജീവിതം പോലെ...ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുന്നു....വേര്‍പിരിയുന്നു....മുറിയുന്നു--------------kollammmm
    oru padu thavana manassil paranjittulava

    ReplyDelete
  18. ഇതും നന്നായിട്ടുണ്ട്.

    അനുഭവങ്ങള്‍ മനുഷ്യനെ അവന്‍/അവള്‍ അറിയാതെ ദാര്‍ശനികസത്യങ്ങളിലേക്കു നയിക്കുന്നു.

    വരികള്‍ മണികള്‍ നിറഞ്ഞു കനം തൂങ്ങുന്ന കതിര്‍ക്കുല പോലെ!

    ReplyDelete
  19. കൊള്ളാം റയില്‍പ്പളതെയും റോഡിനെയും കുറിച്ച് എഴുതിയത് ഇഷ്ടപ്പെട്ടു...പ്രത്യേകിച്ചും .....

    ReplyDelete
  20. ....കിനാവില്‍ കാണുന്ന എത്തിപ്പിടിക്കാന്‍ കഴിയാത്ത മേഘങ്ങളാണ് ജീവിതം.
    ജയിച്ചു നാം നേടുന്നത് ശൂന്യത മാത്രം..!

    ReplyDelete