Saturday, August 2, 2008

തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു.....


എല്ലാ ദിവസവും ഒരുപോലെ...ജീവിതം വളരെ യാന്ത്രികമായിപ്പോയത് പോലെ അവള്‍ക്കു തോന്നി .തന്‍റെ സ്വഭാവമാവാം ഇതിന് കാരണം.തന്നിലേക്ക് തന്നെ ഒതുങ്ങി ജീവിക്കുന്ന പ്രകൃതം അവളെ മറ്റുള്ളവരില്‍ നിന്നും ഒരുപാടു അകറ്റി നിര്‍ത്തി.ഓരോ ദിവസവും മാറണമെന്ന് വിചാരിക്കും.പക്ഷെ ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ...


ചെറുപ്പത്തിലെ തന്നെ മറ്റുള്ള കുട്ടികളുടെ കൂടെ കളിക്കാന്‍ വിട്ടിരുന്നെങ്കില്‍...ഒരുപക്ഷെ ഇത്ര കുഴപ്പം ഉണ്ടാവുമായിരുന്നില്ല.ഇനിയിപ്പോള്‍ ഒരു മടക്കയാത്ര സാധ്യമല്ല.ഓരോ ദിവസവും തള്ളിനീക്കുകയാണ്.ഓഫീസ്,വീട്,ഇങ്ങനെ മാറി മാറി........ജീവിതം ശരിക്ക് മടുത്തു. ചെറുപ്പത്തില്‍ താന്‍ എത്ര മിടുക്കിയായിരുന്നു...ബാല്യത്തില്‍തന്നെ തന്നെ വൃദ്ധയാക്കിയവരോട് ഇപ്പോള്‍ ദേഷ്യം തോന്നുന്നു.അതോര്‍ത്തിട്ടിനി കാര്യമില്ല.


ജീവിതത്തിന്റെ പകുതിയോടു താന്‍ അടുത്തിരിക്കുന്നു.ഇനി പ്രതീക്ഷകള്‍ തന്‍റെ മകളിലാണ്.അവളുണ്ടായിരുന്നെന്കില്‍ ഇത്ര വിരസത അനുഭവിക്കേണ്ടി വരില്ലായിരുന്നു.അവളെ ബോര്‍ഡിങ്ങില്‍ ചേര്‍ക്കുമ്പോള്‍ അവള്‍ ഒരുപാടു എതിര്‍ത്തതാണ്.എങ്കിലും അവളുടെ ഭാവി ഓര്ത്തു താന്‍ ഉന്തിത്തള്ളി വിടുകയായിരുന്നു.അവളുടെ സ്വഭാവം കാരണം ടീചെര്മാര്‍ക്ക് എന്നും പരാതിയാണ്.കേട്ടു കേട്ടു മടുത്തു.ഒടുവില്‍ താന്‍ ഇതിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.


ആദ്യത്തെ പ്രാവശ്യം അവള്‍ വന്നപ്പോള്‍ തന്നെ ഒരുപാടു മാറ്റങ്ങള്‍ കണ്ടു.ഒരു അടക്കവും ഒതുക്കവും വന്നിരിക്കുന്നു.മുന്‍പത്തെപ്പോലെ തുരുതുരാ സംസാരിക്കുന്നില്ല.എന്തിന് തന്‍റെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നു.ഒടുവില്‍ താനും ആ പാപം ചെയ്തിരിക്കുന്നു. കാലം ഒരുപാടു മാറിയെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു................................

21 comments:

 1. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

  ReplyDelete
 2. ദിശാബൊധമില്ലാത്തവര്‍ക്കൊരു ചൂണ്ടു പലക അല്ലേ..? നന്നായിരിക്കുന്നു.

  ReplyDelete
 3. ഈ അപര്‍ണ്ണ, കേരളകവിതയിലൊക്കെ പങ്കെടുക്കാറുള്ള ആ കൊച്ചു അപര്‍ണ്ണയാണോ?...

  ReplyDelete
 4. അയ്യോ ഞാന്‍ കേരള കവിതകളിലോന്നും പങ്കെടുത്തിട്ടില്ല...എഴുതി പരിചയമൊന്നുമില്ല...വെറുതെ തോന്ന്യാക്ഷരങ്ങള്‍ കുത്തിക്കുറിക്കുന്നു...പിന്നെ ഇവിടെ വന്നു ഇത് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും sv ക്കും shooting star ഇനും ജയകൃഷ്ണന്‍ ജിക്കും ഒരുപാട് നന്ദി.....

  ReplyDelete
 5. എഴുത്ത് ഏകാന്തതയില്‍ നിന്നുള്ള ഒരു രക്ഷാമാര്‍ഗം കൂടിയാണല്ലൊ.
  ഇനിയുമെഴുതുക

  ReplyDelete
 6. ചരിത്രം ആവര്‍ത്ത്തികപെട്നു ...
  ഓര്‍മ്മകള്‍ ഉണ്ടാവട്ടെ

  ReplyDelete
 7. കുമാരന്‍.MyDreams......
  ഇവിടെ വന്നു ഇത് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരായിരം നന്ദി......

  ReplyDelete
 8. നന്നായിരിക്കുന്നു....തുടര്‍ന്നും എഴുതുക
  ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ...

  ReplyDelete
 9. കാലം ഒരുപാടു മാറിയെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒടുവുല്‍ താനും ആ പാപം ചെയ്യ്‌തിരിക്കുന്നു.... അപ൪ണ, സോറി ഇപ്പോഴാണ് ഞാന്‍ ഈ ബ്ലോഗ് തുറന്ന് നോക്കിയത് ക്ഷമിക്കണം. ഞാന്‍ ഒരു മടിയനാണ്.........വളരെ നല്ല എഴുത്ത്....തുടരുക...
  ഇരിഞ്ഞാലകുടക്കാരന്‍

  ReplyDelete
 10. കാലം ഒരുപാടു മാറിയെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒടുവുല്‍ താനും ആ പാപം ചെയ്യ്‌തിരിക്കുന്നു.... അപ൪ണ, സോറി ഇപ്പോഴാണ് ഞാന്‍ ഈ ബ്ലോഗ് തുറന്ന് നോക്കിയത് ക്ഷമിക്കണം. ഞാന്‍ ഒരു മടിയനാണ്.........വളരെ നല്ല എഴുത്ത്....തുടരുക...
  ഇരിഞ്ഞാലകുടക്കാരന്‍

  ReplyDelete
 11. കാലം ഒരുപാടു മാറിയെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒടുവുല്‍ താനും ആ പാപം ചെയ്യ്‌തിരിക്കുന്നു.... അപ൪ണ, സോറി ഇപ്പോഴാണ് ഞാന്‍ ഈ ബ്ലോഗ് തുറന്ന് നോക്കിയത് ക്ഷമിക്കണം. ഞാന്‍ ഒരു മടിയനാണ്.........വളരെ നല്ല എഴുത്ത്....തുടരുക...
  ഇരിഞ്ഞാലകുടക്കാരന്‍

  ReplyDelete
 12. " എല്ലാ ദിവസവും ഒരുപോലെ...ജീവിതം വളരെ യാന്ത്രികമായിപ്പോയത് പോലെ അവള്‍ക്കു തോന്നി .തന്‍റെ സ്വഭാവമാവാം ഇതിന് കാരണം.തന്നിലേക്ക് തന്നെ ഒതുങ്ങി ജീവിക്കുന്ന പ്രകൃതം അവളെ മറ്റുള്ളവരില്‍ നിന്നും ഒരുപാടു അകറ്റി നിര്‍ത്തി.ഓരോ ദിവസവും മാറണമെന്ന് വിചാരിക്കും.പക്ഷെ ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ...

  ചെറുപ്പത്തിലെ തന്നെ മറ്റുള്ള കുട്ടികളുടെ കൂടെ കളിക്കാന്‍ വിട്ടിരുന്നെങ്കില്‍...ഒരുപക്ഷെ ഇത്ര കുഴപ്പം ഉണ്ടാവുമായിരുന്നില്ല.ഇനിയിപ്പോള്‍ ഒരു മടക്കയാത്ര സാധ്യമല്ല.ഓരോ ദിവസവും തള്ളിനീക്കുകയാണ്.ഓഫീസ്,വീട്,ഇങ്ങനെ മാറി മാറി........ജീവിതം ശരിക്ക് മടുത്തു. ചെറുപ്പത്തില്‍ താന്‍ എത്ര മിടുക്കിയായിരുന്നു...ബാല്യത്തില്‍തന്നെ തന്നെ വൃദ്ധയാക്കിയവരോട് ഇപ്പോള്‍ ദേഷ്യം തോന്നുന്നു.അതോര്‍ത്തിട്ടിനി കാര്യമില്ല."

  Just change the gender and this is my story... Btw your prose is better than poetry, [sorry to say that so bluntly]

  ReplyDelete
 13. ചെറുത്; സുന്ദരം.

  നല്ല കുറിപ്പ്.

  ReplyDelete
 14. nice aparna.. we think we can correct it,but the same thing happens in another ways..

  ReplyDelete
 15. എവിടെ പുതിയ സൃഷ്ടികള്‍? ഒന്നും കാണാനില്ലല്ലോ...

  ReplyDelete
 16. kaalam oru paadu maariyengilum thettukal aavarthikkappedunnu - ithaanu yathaartha jeevitha dharshanam - athisundaram ee kraantha dharshithuam mamoolukalil jeevichu jeevithathodu samarasappedunna ee indrajaalam .. athinu maestroke aduthu varunna roadum theevandippathayum .. pinne akannu pokunnathu aadhyam ankurikkunna kouthukam bhaakiyavunna nissangatha .. lovely adoorinte chalachithrangalude aparsham .. in short aanukaalikangalil vyaaparikunna manassum paithrukathil sancharikkunna jeevithavum frankly you should not only be writingbut shooting also as asst director with adoor

  ReplyDelete
 17. നന്നായിരിക്കുന്നു ....

  ReplyDelete
 18. ഒരു വല്ലാത്ത ടച്ചിങ് ........കലക്കി

  ReplyDelete
 19. ഒടുവില്‍ താനും ആ പാപം ചെയ്തിരിക്കുന്നു. കാലം ഒരുപാടു മാറിയെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു................................
  :)

  ReplyDelete