Monday, August 3, 2009
മുത്തശ്ശിക്കഥ
അമ്മമ്മയുടെ മടിയില്‍ കിടന്നു കഥ കേള്ക്കുകയാണവള്‍..അവളുടെ കുഞ്ഞു കണ്ണുകളിലെ ആകാംക്ഷ ഒന്നു കാണേണ്ടത് തന്നെയാണ്.മുയലിനെ ഒരു പാഠം പഠിപ്പിച്ച ആമയെ ഒന്നഭിനന്ദിക്കണമെന്നവള്‍ക്കു തോന്നി.മുന്തിരി കിട്ടാത്ത കുറുക്കനെ കുറിച്ചോര്‍ത്തു അവള്‍ സഹതപിച്ചു.മഹാബലിയെ ചവിട്ടിതാഴ്ത്തിയ വാമനനോട് ദേഷ്യം തോന്നി.രാജകുമാരിയെ തേടി കുതിരപ്പുറത്തു വരുന്ന രാജകുമാരന്‍..തന്റെ മുടിയിഴകളിലൂടെ നീങ്ങുന്ന വിരലുകളുടെ ഓട്ടവും കുതിരക്കുളമ്പടിയും..അവള് ഉറക്കത്തിലേക്കു വഴുതിവീണു .
കുതിരക്കുളമ്പടി ഇപ്പോഴും കേള്‍ക്കാം.വഴിതെറ്റിപ്പോയ രാജകുമാരന്‍.അവനെ കാത്തിരിക്കുന്ന രാജകുമാരി..ഒടുവില്‍ എല്ലാം മറന്നു എവിടെയോ ചെന്നെത്തിയ രാജകുമാരന്‍..കഥയുടെ ഗതി മാറിയപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു...തലേന്ന് രാത്രി മുഴുവന്‍ കരഞ്ഞു തളര്‍ന്നു എപ്പോഴോ ഉറങ്ങിപ്പോയതാണ്.. ഇന്നലെ നടന്ന സംഭവങ്ങളുടെ ആഘാതം ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല...എല്ലാം..എല്ലാം ഒരു മുത്തശ്ശിക്കഥയായിരുന്നുവോ..?ഇനിയെന്താ ചെയ്യുക..?എന്ത് ചെയ്യാന്‍..പണ്ടു അച്ഛന്‍ തമാശക്ക് പറയാറുണ്ടായിരുന്നു..വാക്കുകള്‍ പരസ്പരം മാറ്റി.."നമുക്കവരെ വെളിച്ചത്തു ചോറ് കൊടുത്തു ഇരുട്ടത്ത് കിടത്തി ഉറക്കാം !!!" ഒരു കുസൃതിച്ചിരിയോടെ അവളോര്‍ത്തു...
Subscribe to:
Post Comments (Atom)
ഹായി അപര്‍ണ്ണ
ReplyDeleteനന്നയിട്ടുണ്ട് കേട്ടോ...
എങ്കിലും ഇരുട്ടത്തു കിടത്തണമോ?....
പേടിയാവില്ലെ.....?
കിടക്കുമ്പോള്‍ അര്‍ജ്ജുനന്‍ ഫല്‍ഗുണന്‍ പര്‍ഥന്‍ സഹദേവന്‍ .....
എന്നു ചൊല്ലി കീടന്നാല്‍ മതി ആവശ്യമില്ലാത്ത സ്വപ്നം കാണില്ല...
ഇനിയും എഴുതുക...
സ്നേഹപൂര്‍വ്വം...
ദീപ്...
സ്വപനങ്ങളുടെ ദൈര്‍ഘ്യം സെക്കന്‍റുകളാണത്രെ............
ReplyDeleteവിശ്വസിക്കില്ല ഞാന്‍ കൊന്നാലും വിശ്വസിക്കില്ല:)
nandi pancharakkuttan, maarunna malayali...muthassikkadhayalle..?ellaam shariyaavilla :) :) :)
ReplyDeleteചോറ് കൊടുക്കാതെ ഇരുട്ടത്ത് കിടത്തണം. അല്ല പിന്നെ.
ReplyDelete??????????
ReplyDeleteവളരെ നന്നായിട്ടുണ്ട് .............................. തുടര്‍ന്നും എഴുതുക
ReplyDelete