Friday, August 15, 2008

സമാന്തരരേഖകള്‍




തീവണ്ടി തലശ്ശേരി സ്റ്റേഷനില്‍് നിന്നും നീങ്ങിത്തുടങ്ങി.കണ്ണൂരിലെക്കാണു പോകേണ്ടത്.ഇന്നു ഹര്‍ത്ത്താലായതിനാല്‍ ബസ്സ് ഇല്ല.പ്രൊജെക്ടിന്ടെ ആവശ്യത്തിനു വേണ്ടി എങ്ങനെയും കണ്ണൂര്‍ എത്തണം.ഒടുവില്‍ ട്രെയിനിനെ അഭയം പ്രാപിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ സിനിമയെപ്പറ്റിയുള്ള ചര്‍ച്ചയിലാണ്.കണ്ടല്‍ക്കാടുകളും പ്രകൃതിഭംഗിയും കണ്ണൂര്ഇനെ കൂടുതല്‍ സുന്ദരിയാക്കി.
റെയിലിന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുകയാണ് നിശ്ശബ്ദമായ റോഡ്. റെയിലും റോഡും കുറെ നേരം സമാന്തരമായിപ്പോയി .പിന്നെ എവിടെയോ വച്ച് അവ കണ്ടുമുട്ടി.തമ്മിലന്വേഷണങ്ങള്‍..റെയില്‍ ഒരു വഴിക്കും റോഡ് വേറൊരു വഴിക്കും കുറെ ദൂരം...പിന്നെയും സമാന്തരമായി കുറച്ചു ദൂരം....കണ്ടുമുട്ടല്‍...ഒടുവില്‍ വഴിപിരിയല്‍.....ജീവിതം പോലെ...ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുന്നു....വേര്‍പിരിയുന്നു....മുറിയുന്നു...വീണ്ടും ബന്ധിക്കപ്പെടുന്നു....ചിലപ്പോള്‍ പൊട്ടിത്തകരലുകള്‍....പൊട്ടിക്കാരച്ച്ചിലുകള്‍...എന്നെന്നെക്കായുള്ള നഷ്ടപ്പെടലുകള്‍..ഉള്ളില്‍ തീക്കനലുകള്‍...മധുരനൊമ്പരങ്ങള്‍...
തമ്മിലറിയാതെ സമാന്തരമായിപ്പോയിരുന്ന രണ്ടുപേര്‍ കണ്ടുമുട്ടുന്നു,പരിചയപ്പെടുന്നു കൂട്ടുകാരാവുന്നു...ഒടുവില്‍ വേര്‍പിരിയുന്നു.വീണ്ടും കാണുമോ എന്നറിയാതെ.....ചിലപ്പോള്‍ കണ്ടില്ലെന്നു വരാം....അല്ലെങ്കില്‍ കണ്ടെന്നു വരാം.ജീവിതം-അര്‍ത്ഥശൂന്യമായ എന്തോ ഒന്ന്.അവിടെ പയ്യാരം കാണിച്ചു ജീവിച്ചു പോരുന്ന ജീവജാലങ്ങള്‍....ജീവിതത്തിന്റെ അര്‍ത്ഥശൂന്യത....??

ചിന്തകള് ‍കാടുകയറി.തീവണ്ടി സ്റ്റേഷനില്‍ നിര്‍ത്തി.ആരോ തൊട്ടു വിളിക്കുംബോഴാണ് അറിയുന്നത്.വീണ്ടും തിരക്കുകളിലേക്ക്....ചുട്ടുപൊള്ളുന്ന റോഡിലൂടെ,ആള്‍ത്ത്തിരക്കിലൂടെ...ഒന്നുമറിയാതെ ഒഴുക്കിനനുസരിച്ച്... അര്‍ത്ഥശൂന്യമായ ലോകത്തിലൂടെ....എന്തിനോ വേണ്ടി................

Saturday, August 2, 2008

തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു.....


എല്ലാ ദിവസവും ഒരുപോലെ...ജീവിതം വളരെ യാന്ത്രികമായിപ്പോയത് പോലെ അവള്‍ക്കു തോന്നി .തന്‍റെ സ്വഭാവമാവാം ഇതിന് കാരണം.തന്നിലേക്ക് തന്നെ ഒതുങ്ങി ജീവിക്കുന്ന പ്രകൃതം അവളെ മറ്റുള്ളവരില്‍ നിന്നും ഒരുപാടു അകറ്റി നിര്‍ത്തി.ഓരോ ദിവസവും മാറണമെന്ന് വിചാരിക്കും.പക്ഷെ ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ...


ചെറുപ്പത്തിലെ തന്നെ മറ്റുള്ള കുട്ടികളുടെ കൂടെ കളിക്കാന്‍ വിട്ടിരുന്നെങ്കില്‍...ഒരുപക്ഷെ ഇത്ര കുഴപ്പം ഉണ്ടാവുമായിരുന്നില്ല.ഇനിയിപ്പോള്‍ ഒരു മടക്കയാത്ര സാധ്യമല്ല.ഓരോ ദിവസവും തള്ളിനീക്കുകയാണ്.ഓഫീസ്,വീട്,ഇങ്ങനെ മാറി മാറി........ജീവിതം ശരിക്ക് മടുത്തു. ചെറുപ്പത്തില്‍ താന്‍ എത്ര മിടുക്കിയായിരുന്നു...ബാല്യത്തില്‍തന്നെ തന്നെ വൃദ്ധയാക്കിയവരോട് ഇപ്പോള്‍ ദേഷ്യം തോന്നുന്നു.അതോര്‍ത്തിട്ടിനി കാര്യമില്ല.


ജീവിതത്തിന്റെ പകുതിയോടു താന്‍ അടുത്തിരിക്കുന്നു.ഇനി പ്രതീക്ഷകള്‍ തന്‍റെ മകളിലാണ്.അവളുണ്ടായിരുന്നെന്കില്‍ ഇത്ര വിരസത അനുഭവിക്കേണ്ടി വരില്ലായിരുന്നു.അവളെ ബോര്‍ഡിങ്ങില്‍ ചേര്‍ക്കുമ്പോള്‍ അവള്‍ ഒരുപാടു എതിര്‍ത്തതാണ്.എങ്കിലും അവളുടെ ഭാവി ഓര്ത്തു താന്‍ ഉന്തിത്തള്ളി വിടുകയായിരുന്നു.അവളുടെ സ്വഭാവം കാരണം ടീചെര്മാര്‍ക്ക് എന്നും പരാതിയാണ്.കേട്ടു കേട്ടു മടുത്തു.ഒടുവില്‍ താന്‍ ഇതിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.


ആദ്യത്തെ പ്രാവശ്യം അവള്‍ വന്നപ്പോള്‍ തന്നെ ഒരുപാടു മാറ്റങ്ങള്‍ കണ്ടു.ഒരു അടക്കവും ഒതുക്കവും വന്നിരിക്കുന്നു.മുന്‍പത്തെപ്പോലെ തുരുതുരാ സംസാരിക്കുന്നില്ല.എന്തിന് തന്‍റെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നു.ഒടുവില്‍ താനും ആ പാപം ചെയ്തിരിക്കുന്നു. കാലം ഒരുപാടു മാറിയെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു................................