The Circle
ജാഫര്‍ പനാഹിയുടെ ഇറാനിയന്‍ സിനിമയായ "The Circle " കണ്ടു...ഇറാനിയന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചിത്രം നന്നായി അവതരിപ്പിച്ചിരിക്കുന്നു...മകള്‍ക്ക് പെണ്‍കുഞ്ഞു ജനിച്ചു എന്ന വാര്‍ത്ത കേട്ടു അവളെ മരുമകന്‍ വിവാഹമോചനം ചെയ്യുമോ എന്ന് പേടിക്കുന്ന ഒരു അമ്മയില്‍ നിന്നാണ് കഥ തുടങ്ങുന്നത്...അതിനിടയില്‍ ഒരു ടെലിഫോണ്‍ ബൂത്തില്‍ വെച്ചു കാണുന്ന മൂന്നു സ്ത്രീകളിലേക്ക്(അന്നേ ദിവസം ജയില്‍ വിമോചിതരായ) ശ്രദ്ധ തിരിക്കുന്നു...കൂട്ടുകാരിയുടെ യാത്ര ചെലവിനു വേണ്ടി സ്വര്‍ണം പണയം വെക്കാന്‍ ശ്രമിക്കുന്ന ഒരുവളെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുന്നു..ഇതിനിടയില്‍ പല സ്ത്രീ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന കഥ, പക്ഷെ ആരുടേയും കഥ മുഴുമിപ്പിക്കാതെ ശേഷം ഭാഗം പ്രേക്ഷകരുടെ ഭാവനക്ക് വിട്ടു കൊണ്ടു അടുത്ത കഥാപാത്രത്തിലേക്ക് നീങ്ങുന്നു...പുരുഷന്റെ അകമ്പടിയില്ലാതെ യാത്ര ചെയ്യാനോ ഹോട്ടലില്‍ മുറി എടുക്കാനോ കഴിയാതെ കഷ്ടപ്പെടുന്ന സ്ത്രീകളെയും മകള്‍ക്കായി എവിടെയോ കാത്തിരിക്കുന്ന നല്ല ഭാവി ഓര്‍ത്തു അവളെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മയെയും ഭര്‍ത്താവിന്റെയോ ഭര്‍ത്താവിന്റെ വീട്ടുകാരുടെയോ അനുവാദമില്ലാതെ അബോര്‍ഷന്‍ ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന സ്ത്രീയെയും ചിത്രം തുറന്ന് കാണിക്കുന്നു...ബന്ധുവല്ലാത്ത ഒരു പുരുഷന്റെ കൂടെ യാത്ര ചെയ്തതിനു ജയിലിലടക്കപ്പെട്ട സ്ത്രീകഥാപാത്രമാണ് ഒടുവിലത്തേത്...അതെ ജയിലില്‍ തന്നെ ഈ ചിത്രത്തിലെ ഇതുവരെ കണ്ട മറ്റു കഥാപാത്രങ്ങളെയും കൂടി കാണിക്കുന്നു...ഒരു ഫോണ്‍ കോളിനെ തുടര്‍ന്ന് കാവല്‍ക്കാരന്‍ Solmaz Gholami (കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ) എന്ന സ്ത്രീയെ വിളിക്കുന്നതോട് കൂടി ആ വൃത്തം പൂര്‍ണ്ണമായി...പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ആ ചെറുവിടവ് അടക്കുന്നതോട് കൂടി ചിത്രം അവസാനിക്കുന്നു....
പനാഹിയുടെ സിനിമകള്‍ മിക്കതും നല്ലതാണു..സര്‍ക്കിള്‍നേകാള്‍ നല്ലതായി തോന്നിയത് മറ്റു പലതുമാണ്
ReplyDeleteമറ്റു സിനിമകള്‍ കണ്ടിട്ടില്ല..കാണാന്‍ ശ്രമിക്കാം..ഇത് ഒരു സുഹൃത്ത് പറഞ്ഞു കണ്ടതാണ്...
ReplyDeleteremember me onnu kandu nokku
ReplyDeleteaparna..good righting..
good report abt the film .. :-)
ReplyDelete