എന്താണ് 'സദാചാരം' ? ഈയിടെ നടന്ന ഒരു സംഭവം കേട്ടപ്പോള്‍ ചില സംശയങ്ങള്‍ തോന്നിപ്പോകുന്നു..ഒരു സ്ത്രീ ഒരു പുരുഷന്റെ കൂടെ 'അസമയത്ത്' ബൈക്കില്‍ സഞ്ചരിച്ചാല്‍ അത് സദാചാരലംഘനമാണ് എന്ന് സദാചാരകമ്മിറ്റി.. സദാചാര കമ്മിറ്റിയിലെ ചില അംഗങ്ങള്‍ അവരെ ചോദ്യം ചെയ്തു..ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ വിസമ്മതിച്ച വ്യക്തിയോട്..."ഇത് കേരളമാണ്..കേരളത്തെ ബംഗ്ലൂര്‍ ആക്കാന്‍ സമ്മതിക്കില്ല" എന്ന് സദാചാര കമ്മിറ്റി..വാക്കേറ്റം കയ്യേറ്റമായി..ഇതിനെതിരെ പ്രതികരിച്ച യുവതിയെ ചില പത്രങ്ങളും ക്രൂരമായി ആക്രമിച്ചു..അതിനുവേണ്ടി ചരിത്രവും ഭൂമിശാസ്ത്രവും വരെ അവര്‍ എടുത്തിട്ടു.
നൈറ്റ് ഷിഫ്റ്റ് ജോലിക്ക് പോകാന്‍ വേറെ വഴിയുണ്ടായിട്ടും അവര്‍ എന്തിനു ഈ വഴിയിലൂടെ പോയി ?കമ്പനി വാഹനമുണ്ടായിട്ടും എന്തിനു ആണ്‍ സുഹൃത്തിന്റെ ബൈക്കില്‍ യാത്ര ചെയ്തു ? ഇതിനിടയില്‍ ഇരുട്ടിന്റെ മറവില്‍ എന്തിനു ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തി ? തുടങ്ങിയവയായിരുന്നു കമ്മിറ്റിക്കാരുടെ ചോദ്യങ്ങള്‍.എന്താണ് 'അസമയം' ? ഇതേ 'അസമയത്ത്' ഇതേ കാര്യങ്ങള്‍ ഒരു പുരുഷനോ രണ്ടു പുരുഷന്മാരോ ചേര്‍ന്ന് ചെയ്‌താല്‍ അത് സദാചാരലംഘനമാവുമോ? ചായ കുടിക്കുക എന്ന് പറഞ്ഞാല്‍ അത് ഒരു വലിയ തെറ്റാണോ ?
മറ്റുള്ളവരെ ഉപദ്രവിക്കാത്ത അന്യന്റെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കി കഥകള്‍ മെനഞ്ഞുണ്ടാക്കി അവരെ ചോദ്യം ചെയ്തു സമൂഹത്തിന്റെ മുന്നില്‍ നികൃഷ്ടരായി ചിത്രീകരിക്കുന്നതാണോ സദാചാരം ?ഇതിനു കൂട്ട് നില്‍ക്കാന്‍ കുറെ പത്രങ്ങളും.സമൂഹത്തില്‍ ഭൂരിപക്ഷം പേരും സദാചാര കമ്മിറ്റിയില്‍ അംഗങ്ങളായതിനാല്‍ തന്നെ അവര്‍ക്കനുകൂലമായി വാര്‍ത്തകള്‍ മെനയുമ്പോഴും സ്ത്രീയെ മോശമായി ചിത്രീകരിക്കുമ്പോഴും ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ഇത്തരം വാര്‍ത്തകള്‍ക്കാവുന്നു ...ഇത് വായിച്ചു പലര്‍ക്കും 'സ്ഘലനം' സംഭവിക്കുന്നുണ്ടോ എന്ന് വരെ ചിലരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു.
യഥാര്‍ത്ഥത്തില്‍ എന്താണീ സദാചാരം ? സദാ.. ചാരപ്പണി നടത്തിക്കൊണ്ടിരിക്കുക എന്നതാണോ ?

No comments:
Post a Comment