"കറുത്ത തുണി പെണ്ണിന്റെ വിശുദ്ധിയെ മറയ്ക്കാനാണ്... അവളുടെ സ്വപ്നങ്ങളെയല്ല.."
"തട്ടതിന്‍ മറയത്തു" എന്ന സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന കയ്യടി നേടിയ സംഭാഷണം ആണിത്... തട്ടത്തില്‍ പൊതിഞ്ഞ വെളുത്ത പെണ്ണിനെ സ്നേഹിക്കുന്ന "നായര്‍ " ചെക്കന്റെ കഥ... ചെക്കന്റെ പ്രേമത്തിനെ സഹായിക്കാനെത്തുന്ന പ്രണയത്തിന്റെ മാഹാത്മ്യം വര്‍ണ്ണിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം ഭാര്യയുടെ കറുത്ത മുഖം കണ്ടു പേടിക്കുന്ന രംഗവും ഈ സിനിമയില്‍ ഉണ്ട്. അത്രമേല്‍ പിന്തിരിപ്പന്‍ എന്ന് തോന്നിയ ഒരു സിനിമയെ
കുറിച്ച് വര്‍ണ്ണിക്കാനോ നിരൂപിക്കാണോ ഉദ്ദേശിക്കുന്നില്ല...
ഒഴിവു ദിവസമായതിനാല്‍ പയ്യന്നൂര്‍ ശാന്തി തീയെട്ടരില്‍ ഞാനും കൂട്ടുകാരന്‍ രേജെഷും കൂടി ഒരു സിനിമ കാണാന്‍ പോയതായിരുന്നു.. സിനിമയേക്കാള്‍ രസം തോന്നിയത് അവിടുത്തെ ഇരിപ്പ് വശങ്ങളായിരുന്നു... നേരത്തെ എത്തിയ ഞങ്ങള്‍ പിന്നിലത്തെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു ചുറ്റുമുള്ളവരെ നിരീക്ഷിക്കലായി പണി.. ഞങ്ങളുടെ തൊട്ടു മുന്നില്‍ ഒരു ആണും ഒരു പെണ്ണും വന്നിരുന്നു.. പെണ്ണിനെ ആ വരിയുടെ തുറന്ന അരികില്‍ ഇരുത്തി അയാള്‍ ഉള്ളില്‍ കയറി ഇരുന്നു... കുറച്ചു കഴിഞ്ഞു അയാളുടെ അപ്പുറത്തെ സീറ്റില്‍ മൂന്നു വിദ്യാര്‍ഥിനികള്‍ വന്നിരുന്നപ്പോള്‍ അയാള്‍ അവളെ അവിടെയിരുത്തി അരികിലേക്ക് മാറിയിരുന്നു... ഇനി ഞങ്ങളുടെ വരിയിലെ അവസ്ഥ... ഞാനും രെജെഷും ആ വരിയില്‍ നടുവിലാണ് ഇരുന്നത്... മറ്റൊരു പുരുഷനും സ്ത്രീയും ഞങ്ങളുടെ വരിയിലേക്ക് വന്നു... അയാള്‍ സ്ത്രീയെ എന്റെ അടുത്തുള്ള സീറ്റില്‍ ഭദ്രമായി ഇരുത്തി അപ്പുറത്തെ സീടിലെക്ക് മാറിയിരുന്നു.. വേറൊരു സ്ത്രീയും പുരുഷനും വന്നപ്പോള്‍ അയാള്‍ രേജേഷിന്റെ അടുത്തുള്ള സീറ്റില്‍ ഇരുന്നു ഭാര്യയെ അയാളുടെ അടുത്തുള്ള സീറ്റില്‍ ഇരുത്തി.. ഭാഗ്യത്തിന് അതിനടുത്ത സീറ്റില്‍ ഉള്ളത് ഒരു സ്ത്രീയായിരുന്നു... സിനിമ തുടങ്ങി.. എന്റെ മുന്നിലെ സീറ്റില്‍ ഒരാളുടെ തല മറഞ്ഞത് കൊണ്ട് എനിക്ക് കാണാന്‍ സൌകര്യത്തിനു ഞാനും രെജെഷും തമ്മില്‍ സീറ്റ് മാറി ഇരുന്നു... അപ്പോള്‍ സെറ്റിംഗ്സ് ആകെ തകിടം മറിഞ്ഞു... എന്റെ അടുത്തുണ്ടായിരുന്ന സ്ത്രീയും കൂടെയുള്ള പുരുഷനും ഒരു സീറ്റ് അപ്പുറം മാറിയിരുന്നു... അവിടെ വേറെ പുരുഷന്മാരില്ലാതതിനാല്‍ അവരുടെ കാര്യം ശരിയായി.. മറു വശത്ത് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി.. ആ പുരുഷന് മാറിയിരിക്കാന്‍ പറ്റാത്ത അവസ്ഥ.. അത്യാവശ്യം തിരക്കുള്ളതിനാല്‍ അയാള്‍ക്ക സിനിമ കഴിയുന്നത് വരെ ഒരു "അന്യ"സ്ത്രീയായ എന്നെ സഹിക്കേണ്ടി വന്നു.. മനപ്പൂര്‍വ്വം ചെയ്തതല്ലെന്കിലും ഇത് എന്ത് മാത്രം സങ്കീര്‍ണ്ണമായ അവസ്ഥയാണെന്ന് അപ്പോള്‍ തോന്നി.. പെണ്ണിന്റെ "വിശുദ്ധി"ക്ക് ഇത്ര മാത്രം വിലയുണ്ടെന്ന് അപ്പോഴാണ് മനസിലായത്.. അവളുടെ വിശുദ്ധി സംരക്ഷിക്കാന്‍ വേണ്ടി പുരുഷന്മാര്‍ക്ക് എന്തൊക്കെ സഹിക്കേണ്ടി വരുന്നു.. !

enthokke sahichaalaaanu... :)
ReplyDelete